കണ്ണൂര്‍ ഡിസിസി ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തെന്ന് ഉമ്മന്‍ചാണ്ടി ട്വന്റിഫോറിനോട്

കണ്ണൂര്‍ ഡിസിസി ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തെന്ന് വിശദീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. താനും രമേശ് ചെന്നിത്തലയും ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്നും ഉമ്മന്‍ചാണ്ടി ട്വന്റിഫോറിനോട് പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എത്താതിരുന്നതോടെയാണ് വിവാദം പുകഞ്ഞത്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്നതിനാലാണ് ഇരുവരും എത്താതിരുന്നതെന്ന ആരോപണം ഉയര്‍ന്നു. ഇതോടെ വിശദീകരണവുമായി കണ്ണൂര്‍ ഡിസിസി രംഗത്തെത്തി. സാങ്കേതിക തകരാറുകള്‍ മൂലമാണ് ഉമ്മന്‍ചാണ്ടി സംസാരിക്കാതിരുന്നതെന്ന് ഡിസിസി വൃത്തങ്ങള്‍ പറഞ്ഞു. കായംകുളത്ത് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത വന്നതോടെ രമേശ് ചെന്നിത്തല മടങ്ങുകയായിരുന്നുവെന്നും കണ്ണൂര്‍ ഡിസിസി വിശദീകരിച്ചു. ഇതോടെ വിവാദങ്ങള്‍ക്ക് താത്ക്കാലിക വിരാമമായി.
Story Highlight: oommen chandy dcc office inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here