ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തട്ടിപ്പ്; ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ജാമ്യം

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് സ്പിരിറ്റ് തട്ടിപ്പ് കേസില്‍ പ്രതികളായ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസിലെ ഒന്നും രണ്ടും പ്രതികളായ നന്ദകുമാര്‍, സിജോ തോമസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
അറസ്റ്റ് നടന്ന് 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. നന്ദകുമാറും സിജോ തോമസും മധ്യപ്രദേശില്‍ നിന്നും സ്പിരിറ്റ് എത്തിച്ച ടാങ്കറുകളിലെ ഡ്രൈവര്‍മാരാണ്.
READ ALSO: ഇനി സര്‍, മാഡം അഭിസംബോധനകളില്ല; പുതിയ തീരുമാനവുമായി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത്
പുളിക്കീഴ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കേസിലെ മൂന്നാം പ്രതിയും കമ്പനി ജീവനക്കാരനുമായ അരുണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Story Highlight: travancore spirit fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here