Advertisement

ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കണമെന്ന ജില്ലാ ജഡ്ജിയുടെ ആവശ്യം തള്ളി സുപ്രിം കോടതി

September 3, 2021
Google News 2 minutes Read

കേരള ഹൈക്കോടതിയുടെ ജഡ്ജി നിയമനത്തില്‍ പരിഗണിക്കാത്തതിനെതിരേ ജില്ലാ ജഡ്ജി മുഹമ്മദ് വസീം നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

ഹര്‍ജിക്കാരനായ ജില്ലാ ജഡ്ജിക്ക് ഈ ആവശ്യം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പിൽ ഉന്നയിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഇതേതുടര്‍ന്ന് സുപ്രിംകോടതിയിലെ ഹര്‍ജി ജഡ്ജി മുഹമ്മദ് വസീം പിൻവലിച്ചു.

Read Also : പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കേരള ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് ആനി ജോണ്‍ വിരമിച്ചപ്പോള്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് ഹൈക്കോടതി ജഡ്ജിയായി പരിഗണിക്കേണ്ടത് തന്നെയായിരുന്നുവെന്ന് ജില്ലാ ജഡ്ജി മുഹമ്മദ് വസീം അവകാശപ്പെട്ടു. സീനിയോറിറ്റിയില്‍ ഏറ്റവും മുന്നില്‍ മുഹമ്മദ് വസീം ആയിരുന്നെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കുര്യാക്കോസ് ജോസഫ്, ശ്യാം മോഹന്‍ എന്നിവര്‍ സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടി.

Read Also : നെല്ലിയാമ്പതി ഭൂമിക്കേസ്; സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി

Story Highlight: High Court Judge appointment row ; SC rejects plea filed by District Judge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here