Advertisement

അച്ചടക്കം വൺ വേ ട്രാഫിക് അകാൻ പാടില്ല; രമേശ് ചെന്നിത്തലയെ പിന്തുണച്ച് കെ.സി. ജോസഫ്

September 3, 2021
Google News 1 minute Read
KC Joseph Supports Chennithala

രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ രമേശ് ചെന്നിത്തല പലർക്കും ആരും അല്ലാതെയായി എന്ന് കെ.സി. ജോസഫ് പറഞ്ഞു. സർക്കാരിനെ മുൾമുനയിൽ നിർത്തിയ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്ന് ഓർക്കണമെന്നും അദ്ദേഹം അറിയിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടി വിടണമെന്ന് പറഞ്ഞ രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം പോലും ചോദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അച്ചടക്കം ഒരിക്കലും വൺ വേ ട്രാഫിക് ആകരുതെന്നും കെ.സി. ജോസഫ് പറഞ്ഞു.

Read Also : കെ.പി.സി.സി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കെ.പി.സി.സി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് രമേശ് ചെന്നിത്തല ഉയർത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെയും തന്റെയും കാലത്ത് തിരിച്ച് കൊണ്ടുവന്നുവെന്ന് രമേശ് ചെന്നിത്തല. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. തങ്ങളുടെ കാലഘട്ടത്തിൽ ലീഡറെയും കെ. മുരളീധരനെയും തിരികെ കൊണ്ടുവന്നുവെന്നും. മുൻപ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു. അധികാരം ലഭിയ്ച്ചപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. തന്നോട് കാര്യങ്ങൾ ആലോചിക്കണമെന്നില്ല എന്നാൽ ഉമ്മൻ ചാണ്ടി അങ്ങനെയല്ലെന്നും. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ മുതിർന്ന നേതാവെന്ന വിളിക്കരുതെന്നും 63 വയസ് പ്രായമേ ഉള്ളുവെന്നും ചെന്നിത്തല അറിയിച്ചു. നാട്ടകം സുരേഷ് കോട്ടയം ഡി.സി.സി. പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Story Highlight: KC Joseph Supports Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here