കെ.പി.സി.സി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കെ.പി.സി.സി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെയും തന്റെയും കാലത്ത് തിരിച്ച് കൊണ്ടുവന്നുവെന്ന് രമേശ് ചെന്നിത്തല. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. തങ്ങളുടെ കാലഘട്ടത്തിൽ ലീഡറെയും കെ. മുരളീധരനെയും തിരികെ കൊണ്ടുവന്നുവെന്നും. മുൻപ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു. അധികാരം ലഭിയ്ച്ചപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. തന്നോട് കാര്യങ്ങൾ ആലോചിക്കണമെന്നില്ല എന്നാൽ ഉമ്മൻ ചാണ്ടി അങ്ങനെയല്ലെന്നും. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ മുതിർന്ന നേതാവെന്ന് വിളിക്കരുതെന്നും 63 വയസ് പ്രായമേ ഉള്ളുവെന്നും ചെന്നിത്തല അറിയിച്ചു. നാട്ടകം സുരേഷ് കോട്ടയം ഡി.സി.സി. പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Read Also : ഡി.സി.സി. പട്ടിക: ഇടഞ്ഞ് മുതിർന്ന നേതാക്കൾ; അനുനയവുമായി പ്രതിപക്ഷ നേതാവ്
വ്യക്തിപരമായ അഭിപ്രായങ്ങൾ ഇവിടെ പറയുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണനും പ്രതികരിച്ചു. എന്നാൽ, രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് നോ കമന്റ്സ് എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. കണ്ടാൽ മിണ്ടാത്ത അവസ്ഥ കോൺഗ്രസിൽ ഇല്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു.
Story Highlight: Ramesh Chennithala Criticize KPCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here