പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശം

പൊതുജനത്തോട് ഉള്ള പൊലീസ് പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതിയുടെ നിർദേശം.
എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതിയുടെ നിർദേശം. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നടപടി.
കേരളത്തിൽ അടുത്തിടെ പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്ന് വന്നിട്ടുള്ളത്. പൊലീസിനെതിരെ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.
Read Also : ‘പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണം’; രൂക്ഷവിമര്‍ശനവുമായി വി. ഡി സതീശന്‍
ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അച്ഛനെയും മൂന്നാംക്ലാസുകാരി മകളെയും റോഡിൽ പരസ്യവിചാരണ ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഡിജിപി ദക്ഷിണ മേഖല ഡിഐജി ഹർഷിത അട്ടല്ലൂരിയെ നിയോഗിച്ചിരുന്നു.
Read Also : പിങ്ക് പൊലീസിന്റെ വിവാദ നടപടി; റിപ്പോര്‍ട്ട് തേടി പട്ടികജാതി കമ്മിഷന്‍
Story Highlight: kerala high court on police problematic behavior with people
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!