ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇനി പരസ്യ ചർച്ചകളില്ല: പി.ടി. തോമസ്

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ കെ.പി.സി.സി. യോഗത്തിൽ മാത്രമെന്ന് പി.ടി. തോമസ് എം.എൽ.എ. അറിയിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങളും പരാതികളും കെ.പി.സി.സി. യോഗത്തിൽ മാത്രം ചർച്ച ചെയ്യും. മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും പി.ടി. തോമസ് വ്യക്തമാക്കി. കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നതിന് പിന്നാലെയാണ് പി.ടി. തോമസ് ഇക്കാര്യം അറിയിച്ചത്.
Read Also : കെ.പി.സി.സി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
കെ.പി.സി.സി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെയും തന്റെയും കാലത്ത് കോൺഗ്രസിനെ തിരിച്ച് കൊണ്ടുവന്നുവെന്ന് രമേശ് ചെന്നിത്തല. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. തങ്ങളുടെ കാലഘട്ടത്തിൽ ലീഡറെയും കെ. മുരളീധരനെയും തിരികെ കൊണ്ടുവന്നുവെന്നും. മുൻപ് അച്ചടക്ക നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല അറിയിച്ചു. അധികാരം ലഭിയ്ച്ചപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല. തന്നോട് കാര്യങ്ങൾ ആലോചിക്കണമെന്നില്ല എന്നാൽ ഉമ്മൻ ചാണ്ടി അങ്ങനെയല്ലെന്നും. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ മുതിർന്ന നേതാവെന്ന് വിളിക്കരുതെന്നും 63 വയസ് പ്രായമേ ഉള്ളുവെന്നും ചെന്നിത്തല അറിയിച്ചു. നാട്ടകം സുരേഷ് കോട്ടയം ഡി.സി.സി. പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Story Highlight: PT Thomas on DCC issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here