താരിഖ് അന്‍വര്‍ കേരളത്തിലേക്ക്; കെപിസിസി പുനസംഘടന മുഖ്യ അജണ്ട

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഈ മാസം എട്ടിന് കേരളത്തിലെത്തും. കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. കെപിസിസി പുനസംഘടന മുഖ്യ അജണ്ടയാകും. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കലും താരിഖ് അന്‍വറിന്റെ കേരള സന്ദര്‍ശനത്തില്‍ ലക്ഷ്യമാകും.
കേരളത്തില്‍ കോണ്‍ഗ്രസില്‍ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തതിനിടയാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. ഡിസിസി അധ്യക്ഷന്മാരുടെ നിയമന തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് പ്രതികരിച്ച താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തിന് പൂര്‍ണപിന്തുണയാണ് അറിയിച്ചത്.
Read Also : ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇനി പരസ്യ ചർച്ചകളില്ല: പി.ടി. തോമസ്
കെപിസിസി പുനസംഘടന ഈ ആഴ്ച തന്നെയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പുനസംഘടനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ ഡിസിസി പ്രസിഡന്റുമാര്‍ ഇന്ന് സ്ഥാനമേറ്റു. ആറ് ജില്ലകളില്‍ അധ്യക്ഷന്‍മാരാണ് ഇന്ന് ചുമതലയേറ്റത്.
Story Highlight: tariq anwar-kpcc reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here