ആസിഡ് ആക്രമണത്തിന് ഇരയായ സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്.
Read Also : വിദ്യാര്‍ഥികള്‍ക്ക് ഇളവ് ഏർപ്പെടുത്തി കർണാടക ; നെഗറ്റീവാണെങ്കിൽ ക്വാറന്‍റീൻ വേണ്ട
താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്.15 ലക്ഷം രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.
Story Highlight: actress-deepika-padukone-donates-15-lakh-for-acid-attack-survivor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here