19
Sep 2021
Sunday

അടുക്കളയിൽ നിന്ന് ക്യാമറക്ക് മുന്നിലേക്ക് വീട്ടമ്മമാർ; പ്രായം ഒരു ആക്കം മാത്രമെന്ന് തെളിയിച്ച് അഭിലാഷ് ചിക്കു

Age is just a number

ബ്രൈഡൽ മേക്കോവറുകൾക്ക് പേരുകേട്ട സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് അഭിലാഷ് ചിക്കു. ഡ്രീം ബ്രൈഡൽ മേക്കപ്പ് എന്ന പേരിൽ ഒരു പുതിയ കാമ്പെയ്‌ൻ അഭിലാഷ് ആരംഭിച്ചിട്ടുണ്ട്. ഈ കാമ്പെയിനിലൂടെ 40 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യമായി ബ്രൈഡൽ മേക്കോവർ ഫോട്ടോഷൂട്ടുകൾ അഭിലാഷ് ചെയ്ത് കൊടുക്കും. ഈ പ്രോജക്ടിന്റെ ഭാഗമായി അടുത്തിടെ നാല് സ്ത്രീകളാണ് വധുവിന്റെ വേഷത്തിൽ തിളങ്ങിയത്.

തന്റെ കാമ്പെയ്‌ന് പൊതുജനങ്ങളുടെ ഇടയിൽ നിന്ന് പ്രചോദനാത്മകമായ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് അഭിലാഷ് പറയുന്നത്. കുടുംബത്തിന്റെയും കുട്ടികളുടെയും വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച മധ്യ വയസ്കരായ സ്ത്രീകളോട് തന്റെ നന്ദി പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണിതെന്നാണ് അഭിലാഷ് വ്യക്തമാക്കുന്നത്.

Read Also : പതിനഞ്ചാം വയസിൽ വിവാഹം; 76-ാം വയസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ; സ്വപ്നങ്ങൾക്ക് കാലാവധി ഇല്ലെന്ന് ശാന്താ വർമ്മ

“എല്ലാ പ്രായത്തിലുള്ള സ്ത്രീകളിൽ നിന്നും ബ്രൈഡൽ മേക്കോവർ ചെയ്യാനുള്ള അഭ്യർത്ഥനകൾ എനിക്ക് ലഭിക്കാറുണ്ട്. എന്നാൽ, നമ്മുടെ സമൂഹത്തെ ഒന്നിച്ചുനിർത്തുന്ന ഇരുമ്പ് സ്ത്രീകളാണ് ഓരോ അമ്മമാരും, അതിനാൽ അവർക്ക് സ്വയം പരിപാലിക്കാനോ ഒരു മേക്കോവർ നടത്താനോ സമയം ലഭിക്കാറില്ല. അതിനാൽ, അവരുടെ 40 കളിലും 50 കളിലും അവരെ വീണ്ടും വധുവിനെ പോലെ അണിയിച്ച് അവരുടെ സൗന്ദര്യം പ്രതിഫലിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. എന്റെ ഈ കാമ്പെയ്‌ൻ അർത്ഥമാക്കുന്നത് നിങ്ങളുടെ പ്രായത്തിന് ഒരിക്കലും നിങ്ങൾ സുന്ദരിയായിരിക്കുന്നത് തടയാൻ കഴിയില്ല എന്നാണ്” പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അമീൻ സബിലിനൊപ്പം ചേർന്ന അഭിലാഷ് പറഞ്ഞു.

“ഫോട്ടോഷൂട്ടിനായി ഞാൻ അവരെ തിരഞ്ഞെടുത്തപ്പോൾ, അവരുടെ ശരീരവും മുഖത്തെ ചുളിവുകളും ഒരു പ്രശ്നമാകുമെന്ന് അവരിൽ പലരും ചിന്തിച്ചു. പക്ഷേ, കണ്ണാടിയിൽ തങ്ങളെ കണ്ടപ്പോൾ, അവരിലുണ്ടായ മാറ്റം കണ്ട് മിക്കവരും അത്ഭുതപ്പെട്ടു. നാലുപേരും വീട്ടമ്മമാരായതിനാൽ ക്യാമറ ആംഗിളുകളോ എങ്ങനെ പോസ് ചെയ്യണമെന്നോ അവർക്ക് പരിചിതമായിരുന്നില്ല. പക്ഷേ, അമീനും ഞാനും അവർക്ക് ഒരുവട്ടം അത് പരിചയപ്പെടുത്തി കൊടുത്തപ്പോളേക്കും, അവരെല്ലാവരും പ്രൊഫഷണൽ മോഡലുകളായി മാറി, ”അദ്ദേഹം വ്യക്തമാക്കി.

Read Also : വിവാഹത്തിന് എത്തിയില്ല; അതിഥികളോട് 17,000 രൂപ നൽകാൻ ആവശ്യപ്പെട്ട് ദമ്പതികൾ

കോലഞ്ചേരി സ്വദേശിയായ ആനി ഒരിക്കൽക്കൂടി ഒരു സുന്ദരിയായ ഹിന്ദു വധുവായതിൽ ആഹ്ലാദിച്ചു. “എനിക്ക് 21 വയസ്സുള്ളപ്പോൾ ഞാൻ വിവാഹിതയായി. 30 വർഷങ്ങൾക്ക് ശേഷം, ഹിന്ദു വധുവിന്റെ രൂപത്തിൽ വീണ്ടും ഞാൻ പ്രത്യക്ഷപ്പെട്ടതിൽ സന്തോഷം തോന്നുന്നു,” ആനി പറയുന്നു.

60 വയസ്സിനു മുകളിലുള്ള പ്ലസ് വലിപ്പത്തിലുള്ള സ്ത്രീകൾക്കായി ഒരു മേക്കോവർ പ്രോജക്റ്റ് കൊണ്ടുവരികയാണ് അഭിലാഷിന്റെ അടുത്ത പദ്ധതി.

Story Highlight: Age is just a number

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top