Advertisement

പതിനഞ്ചാം വയസിൽ വിവാഹം; 76-ാം വയസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ; സ്വപ്നങ്ങൾക്ക് കാലാവധി ഇല്ലെന്ന് ശാന്താ വർമ്മ

May 26, 2021
Google News 2 minutes Read

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഭോകർഹെദി ഗ്രാമത്തിൽ ജനിച്ച ശാന്ത വർമ്മയ്ക്ക് തന്റെ ജീവിതം കടന്ന് പോകുന്ന വഴി സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. 76-ാം വയസ്സിൽ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവന്സറായ ശാന്ത, പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്.

പതിനഞ്ചാം വയസിൽ വിവാഹിതയായ ശാന്ത ഇന്ന് തന്റെ 76-ാം വയസിൽ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പേരക്കുട്ടികൾ തുടങ്ങി കൊടുത്ത ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സമൂഹ മാധ്യമത്തിലേക്കുള്ള ശാന്തയുടെ തുടക്കം. ഇന്ന് പതിനാറായിരത്തോളം ഫോളോവേഴ്സ് ശാന്തക്ക് ഉണ്ട്. ശാന്തയും ഭർത്താവായ യശ്പാലും ചേർന്നാണ് ഇൻസ്റ്റാഗ്രാം പേജ് കൈകാര്യം ചെയ്യുന്നത്.

ശാന്തയുടെ ജന്മദിന വസ്ത്രങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് ശാന്ത ഫാഷൻ പരീക്ഷിക്കാൻ തുടങ്ങിയത്. “നേരത്തെ ഒരാൾക്ക് വസ്ത്രത്തിൽ വളരെയധികം ഓപ്ഷനുകൾ ഇല്ലായിരുന്നു. അന്ന് ഞങ്ങൾ സാരികളും സ്യൂട്ടുകളും ധരിച്ചു. ഇപ്പോൾ, ഒരുപാട് വൈവിധ്യങ്ങളുണ്ട്, കഴിഞ്ഞ വർഷത്തെ വീഡിയോയ്ക്ക് ശേഷം, ഞാൻ കൂടുതൽ താൽപ്പര്യം വളർത്തിയെടുക്കുകയും ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുകയും ചെയ്തു, ”ശാന്ത പറഞ്ഞു.

ഇൻസ്റ്റാഗ്രാം പേജിലെ വീഡിയോകളിൽ തമാശകൾ, പുതിയ സോഷ്യൽ മീഡിയ ട്രെൻഡുകൾ, ട്രാൻസിഷൻ ക്ലിപ്പുകൾ എന്നിവ ഉൾപ്പെടുന്നുവെങ്കിലും, ഫാഷൻ ഉള്ളടക്കത്തെ ശാന്ത പ്രത്യേകിച്ചും ഇഷ്ടപ്പെടുന്നു. പുതിയ ട്രെൻഡിനൊത്ത വസ്ത്രങ്ങൾ ധരിക്കാനും, പരീക്ഷിക്കാനും ശാന്ത ഇന്ന് ഏറെ ഇഷ്ടപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here