പശ്ചിമ ബംഗാളില്‍ ഒരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു

പശ്ചിമ ബംഗാളില്‍ ഒരു ബിജെപി എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയഗഞ്ച് എംഎല്‍എ സൗമന്‍ റോയി ആണ് ബിജെപി വിട്ട് തിരികെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്. മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു സൗമന്‍ റോയി തൃണമൂലിന്റെ ഭാഗമായത്
ഒരു പ്രത്യേക സാഹചര്യത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതെന്ന് സൗമന്‍ റോയി പറഞ്ഞു. തന്റെ ഹൃദയവും ആത്മാവും തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് തന്റെ മടങ്ങിവരവെന്നെന്നും സൗമന്‍ റോയി വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരില്‍ പലരും മമത വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ തിരികെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം നാല് ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടിരുന്നു.
Story Highlight: bjp mla joined tmc
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!