മുട്ടിൽ മരം മുറിക്കൽ കേസിലെ കുറ്റവാളികളെ സംരക്ഷിക്കില്ല; മുഖ്യമന്ത്രി

മുട്ടിൽ മരം മുറിക്കൽ കേസിൽ ഒരു കുറ്റവാളികളെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Read Also : മുട്ടിൽ മരം മുറിക്കൽ കേസ് ; ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. തന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മുട്ടിൽ മരംമുറിക്കൽ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു . വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.
Read Also : മുട്ടിൽ മരംമുറിക്കൽ: പ്രതികൾക്ക് ഇളവനുവദിച്ച് കോടതി
Story Highlight: CM Pinarayi vijayan on muttil tree cutting case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here