Advertisement

കാബൂളിൽ ചുവർ ചിത്രങ്ങൾ അപ്രത്യക്ഷമായി; പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ

September 4, 2021
Google News 2 minutes Read
Murals Kabul slogans Taliban

കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിനു പിന്നാലെ അവിടെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. അഫ്ഗാനിസ്ഥാനിൽ ഭരണം ഏറ്റെടുത്തതിനു ശേഷം താലിബാൻ വ്യാപകമായി ചുവർ ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. കാബൂൾ തെരുവുകളിലെയും കടകളിലെയുമൊക്കെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനു പിന്നാലെയാണ് ചുവരിൽ താലിബാൻ സ്തുതി വാചകങ്ങൾ പ്രത്യക്ഷപ്പെട്ടത്. (Murals Kabul slogans Taliban)

നേരത്തെ, താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിലിറങ്ങിയിരുന്നു. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു.

അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാകയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

Read Also : കാബൂളില് വെടിയുതിർത്ത് താലിബാന്റെ വിജയാഘോഷം; മരിച്ചത് കുട്ടികളടക്കം നിരവധി ആളുകൾ

നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാനെ കീഴടക്കി പഞ്ജ്ഷീർ താഴ്‌വര കീഴടക്കിയതിനു പിന്നാലെയായിരുന്നു താലിബാൻ്റെ വിജയാഘോഷം. ഇതിൻ്റെ വെടിയൊച്ചകൾ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം നങ്കർഹർ പ്രവിശ്യയിൽ കുറഞ്ഞത് 17 പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. എത്ര പേർ കൊല്ലപ്പെട്ടുവെന്നോ എത്ര പേർക്ക് പരുക്കേറ്റുവെന്നോ ഉള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ല.

അതേസമയം, പഞ്ജ്ഷീർ താഴ്‌വര കീഴടക്കി എന്ന വാർത്ത വ്യാജമാണെന്ന് നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ അറിയിച്ചു. മറ്റ് ചില റിപ്പോർട്ടുകളും ഈ വാർത്ത വ്യാജമാണെന്ന് അവകാശപ്പെട്ടു.

നേരത്തെ, താലിബാനുമായുള്ള സഹകരണം ആപത്തെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

Story Highlight: Murals disappear Kabul replaced slogans Taliban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here