Advertisement

കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിന് സോണിയയുടെ ഇടപെടല്‍ വേണം; താരിഖ് അന്‍വറിന്റെ സമവായങ്ങളോട് മുഖംതിരിച്ച് ഗ്രൂപ്പുകള്‍

September 4, 2021
Google News 1 minute Read
sonia gandhi

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തി കേരളത്തില്‍ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഹൈക്കമാന്‍ഡ് താരിഖ് അന്‍വറിനെ കേരളത്തിലേക്ക് അയക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലും ഗ്രൂപ്പ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. പ്രശ്‌ന സന്ധികളില്‍ നേതാക്കളെ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം ഏകപക്ഷീയ തീരുമാനങ്ങളാണ് താരിഖ് കൈകൊണ്ടതെന്നാണ് പരാതി.

കെ സി വേണുഗോപാലിന്റെ ചട്ടുകം മാത്രമാണ് താരിഖ് എന്ന് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ചുമതലയില്‍ നിന്ന് താരിഖ് അന്‍വറിനെ മാറ്റണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രൂപ്പുകള്‍.

Read Also : കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഐഎമിലേക്ക്

അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്ന താരിഖുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തയ്യാറായേക്കും. പ്രശ്‌നപരിഹാരത്തിന് സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇരുവരും ആവശ്യപ്പെടുന്നത്. കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിന് മുന്‍പ് ഇടപെടല്‍ ഉറപ്പാക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്.

Story Highlight: sonia gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here