കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം; പ്രധാനമന്ത്രിക്കെതിരെ പ്രചാരണം നടത്തുമെന്ന് രാകേഷ് ടികായത്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ക്യാംപെയിന്‍ നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. ‘പ്രധാനമന്ത്രിയുടെ പേരില്‍ കര്‍ഷകര്‍ ക്യാംപെയിന്‍ നടത്തും. ബിജെപിയും ചെയ്യുന്നത് അതുതന്നെയാണല്ലോ’. രാകേഷ് ടികായത് പരിഹസിച്ചു.
‘ഞങ്ങള്‍ പ്രധാനമന്ത്രിക്ക് പബ്ലിസിറ്റി നല്‍കുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തെ എല്ലാം വില്‍ക്കുന്ന പ്രവൃത്തിയാണ് അദ്ദേഹത്തിന്റേത്. വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം അദ്ദേഹം വില്‍ക്കുന്നു. ഞങ്ങളുടെ ക്യാംപെയിന്‍ വഴി പ്രധാനമന്ത്രിക്ക് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കും’. രാകേഷ് ടികായത് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്നും രാകേഷ് ടികായത് വ്യക്തമാക്കി. മിഷന്‍ ഉത്തര്‍പ്രദേശ്-ഉത്തരാഖണ്ഡ് എന്നാണ് പ്രചാരണത്തിന്റെ പേര്
Read Also : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്; പ്രിയങ്കാ ഗാന്ധി
ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും അവര്‍ക്കെതിരെ പോരാടുമെന്നും കര്‍ഷക നേതാവ് പ്രതികരിച്ചു. വാരാണസിയിലും ലഖ്‌നൗവിലും പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കര്‍ഷക നേതാക്കളുടെ ലക്ഷ്യം.
Story Highlight: rakesh tikait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here