മതപരിവര്‍ത്തനം ആരോപിച്ച് പാസ്റ്ററെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു; സംഭവം പൊലീസ് സ്റ്റേഷനില്‍വച്ച്

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. റായ്പൂരിലെ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മര്‍ദ്ദിച്ചത്.
പുരോഹിതനുമേല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ പാസ്റ്ററെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനിടയിലാണ് ആള്‍ക്കൂട്ടം ക്ഷുഭിതരായി പാസ്റ്ററെ മര്‍ദ്ദിച്ചത്.
റായ്പൂരിലെ പുരാനി ബാസ്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. തീവ്ര വലതുപക്ഷ ഹിന്ദുത്വവാദികളായ ഒരു കൂട്ടം ആളുകളാണ് ആക്രമണമുണ്ടാക്കിയത്. റായ്പുരിലെ ഭട്ട്ഗാവ് പ്രദേശത്തെ ചില ആളുകളാണ് പാസ്റ്റര്‍ക്കെതിരെ ആരോപണമുയര്‍ത്തിയത്. ഇതോടെ പാസ്റ്ററെ അനുകൂലിച്ചും ആള്‍ക്കൂട്ടമെത്തി.
Read Also : ഗര്‍ഭിണിയായ വനിതാ പൊലീസ് ഓഫിസറെ താലിബാന് വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
ഇരുകൂട്ടരും സംഘര്‍ഷത്തിലേക്ക് കടന്നതോടെ ഉദ്യോഗസ്ഥര്‍ പാസ്റ്ററെ ഓഫിസറുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ആക്രമണമുണ്ടായത്. ഇയാളെ ചെരുപ്പ് കൊണ്ടടിക്കുന്നതടക്കം മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Story Highlight: religious conversion, mob attack
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!