വിയ്യൂര്‍ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി പരാതി

വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി. ലഹരി മരുന്ന് കേസില്‍ തടവില്‍ കഴിയുന്ന 26 കാരനായ അര്‍ഷാദിനാണ് മര്‍ദനം ഏറ്റതായി ബന്ധുക്കള്‍ പറയുന്നത്.
വീട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ അനുവദിക്കാത്തത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് ജയിലില്‍ കാണാത്തിയ ബന്ധുക്കളോട് അര്‍ഷാദ് പറഞ്ഞു. കോടതിയില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോടെ പറഞ്ഞു.
അതിനിടെ വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29പേരെ ജയിലിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി. ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlight: accused attacked in viyyur jail
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!