Advertisement

ഇടയലേഖനം വലിച്ചുകീറിയ സംഭവം; അതിക്രമിച്ച് കടന്നതിനും അന്യായമായി കൂട്ടം കൂടിയതിനും കേസെടുത്തു

September 6, 2021
Google News 1 minute Read
archdiocese-of-ernakulam-angamaly

ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വലിച്ചുകീറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിശ്വാസികളായ പത്ത് പേര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ഇടവക വികാരി ഫാദര്‍ സെലസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

പള്ളിയിലേക്ക് അതിക്രമിച്ചുകടന്നതിനും അന്യായമായി കൂട്ടം കൂടിയതിനുമാണ് കേസെടുത്തത്. ആരാധന ക്രമം ഏകീകരണം സംബന്ധിച്ച ഇടയലേഖനത്തിനെതിരെ പള്ളികളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്നലെ ആലുവ പ്രസന്നപുരം പള്ളിയില്‍ വൈദികന്‍ ഇടയലേഖനം വായിക്കുന്നത് ഒരു സംഘം വിശ്വാസികള്‍ തടഞ്ഞത്. പള്ളിയില്‍ സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം സംബന്ധിച്ച സിനഡ് വായിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വൈദികന്‍ സിനഡ് വായന തുടങ്ങിയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയാണ് വിശ്വാസികള്‍ ഇടയലേഖനം കത്തിച്ചത്.

Read Also : നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കണം; അമ്മ ബിന്ദുവിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ആരാധനക്രമത്തിലെ മാറ്റത്തില്‍ അന്തിമ തീരുമാനം മാര്‍പാപ്പയാണ് എടുക്കേണ്ടതെന്ന് ഇടയലേഖനം പറയുന്നു. ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് അധികാരമില്ല. വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനം പറയുന്നു.

Story Highlight: archdiocese-of-ernakulam-angamaly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here