തിരുവനന്തപുരം പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസിലെ ഒന്നാംപ്രതി പിടിയില്‍

തിരുവനന്തപുരം പൂന്തുറയില്‍ യുവതിയെ മര്‍ദ്ദിച്ച കേസില്‍ ഒന്നാംപ്രതിയെ പൊലീസ് പിടികൂടി. മണക്കാട് സ്വദേശി സുധീര്‍ ആണ് പിടിയിലായത്. ഒളിവിലുള്ള രണ്ടാം പ്രതി നൗഷാദിന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. യുവതിയെ അയല്‍വാസികളായ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ആമിന എന്ന 23കാരിക്കാണ് ഇന്നലെ മര്‍ദനമേറ്റത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ആമിന തന്റെ വീടിന്റെ താഴത്തെ നില ജോലിക്കാരായ രണ്ട് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടു എന്നു പറഞ്ഞാണ് സുധീറും നൗഷാദും ആമിനയെ ചോദ്യം ചെയ്തത്.
Read Also : ഇടയലേഖനം വലിച്ചുകീറിയ സംഭവം; അതിക്രമിച്ച് കടന്നതിനും അന്യായമായി കൂട്ടം കൂടിയതിനും കേസെടുത്തു
വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇവര്‍ ആമിനയെ മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ചെയ്തു. മതിലിനോട് ചേര്‍ത്ത് തല ഇടിക്കുന്നതും വിഡിയോയില്‍ കാണാം. തടയാന്‍ ശ്രമിച്ചവരെ ഇവര്‍ തട്ടിമാറ്റുന്നുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദനമെന്ന് നാട്ടുകാര്‍ പറയുന്നു.
Story Highlight: assaulting women- thiruvananthapuram poonthura
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!