Advertisement

കൊവിഡ് വാക്സിനേഷന്‍ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

September 6, 2021
Google News 2 minutes Read
narendra modi

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കൊവിഡ് വാക്സിനേഷന്‍ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം. എല്ലായ്‌പ്പോഴും ടീം ഇന്ത്യക്ക് ജയം.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്.

ഇന്ന് ഒരു കോടി ആളുകള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതിനെ കൂടി പരമാര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

കൊവിഡിനെതിരെയും കളിക്കളത്തിലും മഹത്തായ പോരാട്ടത്തിന്‍റെ ദിനമെന്നായിരുന്നു കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ ട്വീറ്റ്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ മൂന്നാം തവണയും കൊവിഡ് വാക്സിന്‍ വിതരണം ഒരു ദിവസം ഒരു കോടി ഡോസ് പിന്നിട്ടുവെന്നും അനുരാഗ് ഠാക്കൂര്‍ ട്വീറ്റില്‍ കുറിച്ചു.

Read Also : ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരക്കുള്ള ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ ചരിത്ര വിജയമാണ് കൈവരിച്ചത് . 157 റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി. 368 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 210 റൺസിന് ഓൾ ഔട്ട് ആക്കിയായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.

Read Also : ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം

Story Highlight: england vs india pm modi wishes to team india oval win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here