2021 വേള്‍ഡ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡിന് അവസാന റൗണ്ടില്‍ 42 ചിത്രങ്ങള്‍

2021 വേള്‍ഡ് കോമഡി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ 42 ചിത്രങ്ങള്‍. ലോകത്തിലെ വിവിധയിടങ്ങളില്‍ നിന്നും മത്സരത്തിലേക്കയച്ച 7000ലധികം ചിത്രങ്ങളില്‍ നിന്നാണ് മികച്ച 42 ചിത്രങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയിരുക്കുന്നത്.
വാ പൊളിച്ച് ചിരിക്കുന്ന പാമ്പും, ജിറാഫിന്റെ പുറത്തു കേറാന്‍ നോക്കുന്ന കുരങ്ങും, ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും പകര്‍ത്തിയ തപസുചെയ്യുന്ന ഓന്തുമെല്ലാം അവസാന റൗണ്ടില്‍ ഇടംപിടിച്ച രസകരമായ ചിത്രങ്ങളാണ്..
വന്യജീവി സംരക്ഷണം എന്ന ലക്ഷ്യത്തോട് കൂടിയാണ് 2015ല്‍ പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരായ പോള്‍ ജോയ്ന്‍സണ്‍ ഹിക്‌സും ടോം സുല്ലാമും ചേര്‍ന്ന് വെല്‍ഡ് കോമഡി വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.
ചിത്രങ്ങള്‍ കാണാം












Story Highlight: wildlife photography awards 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here