വീടിന് മുകളില്‍ കൂറ്റന്‍ ചിത്രം; മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി പാലക്കാട് സ്വദേശി

മമ്മൂട്ടിയുടെ പിറന്നാളിന് ആശംസകളുമായി സ്വന്തം വീടിന് മുകളില്‍ കൂറ്റന്‍ ചിത്രമൊരുക്കി ഒരു ആരാധകന്. പാലക്കാട് അഴിയന്നൂര്‍ സ്വദേശി സുജിത്ത് ആണ് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചിത്രം വരച്ചത്.
മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് സുജിത്. മമ്മൂട്ടിയുടെ പിറന്നാളിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് സുജിത്തിനെ ചിത്രം വരയ്ക്കാന്‍ പ്രേരിപ്പിച്ചത്. മൂന്ന് ദിവസമെടുത്താണ് മമ്മൂട്ടിയുടെ ചിത്രം സുജിത്ത് വരച്ചത്. ചിത്രം വരയ്ക്കാന്‍ തെരഞ്ഞെടുത്തതാകട്ടെ വീടിന് മുകള്‍ വശവും. മമ്മൂട്ടിക്കായി സുജിത്ത് ഒരുക്കിയ പിറന്നാള്‍ സമ്മാനം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
Story Highlight: birthday gift to mammoootty
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!