ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം സംഘടിപ്പിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവല്ല കുറ്റൂരില്‍ യോഗം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചയായിരുന്നു കുറ്റൂരില്‍ യോഗം സംഘടിപ്പിച്ചത്. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാനാണ് തിരുവല്ലയില്‍ യോഗം ചേര്‍ന്നത്.
സംസ്ഥാന നേതാക്കള്‍ അടക്കം നൂറിലേറെ പേര് യോഗത്തില്‍ പങ്കെടുത്തിരുന്നു.
Story Highlight: case against cpim workers
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!