മമ്മൂട്ടിയെ കാണുന്നത് സ്വന്തം അനിയനായി : മധു

മമ്മൂട്ടിയെ കാണുന്നത് സ്വന്തം അനിയനെ പോലെയാണെന്ന് നടൻ കെ. മധു. മെഗാസ്റ്റാറിന്റെ പിറന്നാളിന് ട്വന്റിഫോറിലൂടെ ആശംസ നേരുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ :
‘മമ്മൂക്ക മലയാളത്തിന്റെ മഹാഭാഗ്യമാണ്. എന്റെ സ്വന്തം അനിയനായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. കാൻസർ രോഗികളുടെ ചികിത്സയ്ക്കും മറ്റും മമ്മൂട്ടി ഒരുപാട് പണം ചെലവാക്കുന്നുണ്ട്. അതൊന്നും പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല. നല്ലൊരു മനുഷ്യ സ്നേഹിയും അതുല്യ കലാകാരനുമാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് 70 വയസായെന്ന് തോന്നുന്നില്ല.
ചിട്ടയായ ജീവിതവും അദ്ദേഹത്തിന്റെ കലയോടുള്ള ആത്മാർത്ഥതയുമാണ് മമ്മൂട്ടിയെ വേറിട്ട് നിർത്തുന്നത്. നല്ലൊരു സുഹൃത്തും ഞാൻ ഏറെ ബഹുാനിക്കുന്ന കലാകാരനുമാണ് മമ്മൂട്ടി’.
മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 70-ാം പിറന്നാളിന്റെ നിറവിലാണ്. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് താരത്തിന് ആശംസയേകിയിരിക്കുന്നത്.
Story Highlight: madhu about mammootty
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!