നിപ: വിദഗ്ധ സംഘം ചാത്തമംഗലത്ത്

നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധിച്ചത് എവിടെ നിന്നാണ് എന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന നടക്കുന്നത്. കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആടിന് അസുഖ ബാധയുണ്ടായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ആടുകളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് വവ്വാലിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാലിന്റെ സാമ്പിള്‍ ശേഖരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അതിനിടെ കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പത്തു പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കളുടെ അടക്കം പരിശോധനാഫലമാണ് നെഗറ്റീവായത്. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്നതാണ് പരിശോധനാഫലങ്ങള്‍.
Story Highlight: special team arrived chathamangalam –
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!