Advertisement

അധ്യാപകർക്ക് ഈ ആഴ്ച തന്നെ വാക്സിനേഷൻ പൂർത്തിയാക്കും: മുഖ്യമന്ത്രി

September 7, 2021
Google News 2 minutes Read
vaccination teachers this week

അധ്യാപകർക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. (vaccination teachers this week)

“മുഴുവൻ സ്കൂൾ അധ്യാപകരും ഈ ആഴ്ച തന്നെ വാക്സിനേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. അപ്പോ അധ്യാപകർ ആകെ പ്രൈമറി ആയാലും സെക്കൻഡറി ആയാലും ഉന്നത വിദ്യാഭ്യാസം ആയാലും, എല്ലാവരും ഈ ഘട്ടത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുക എന്നത് പ്രത്യേകമായി ശ്രദ്ധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒക്ടോബർ നാല് മുതൽ ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്ന നിലയാണ് തീരുമാനിച്ചിട്ടുള്ളത്. അപ്പോ ശ്രദ്ധിക്കേണ്ട കാര്യം, ഈ വകുപ്പുകളും പ്രത്യേകമായി ശ്രദ്ധിക്കുക. ഏതെങ്കിലും അധ്യാപകർ വാക്സിനേഷൻ നടത്താതെയുടണ്ടെങ്കിൽ ഈ ഘട്ടത്തിൽ അത് പൂർത്തീകരിക്കണം. അപ്പോൾ വാക്സിനേഷനിൽ സ്കൂൾ അധ്യാപകർക്ക് മുൻതൂക്കം നൽകും. പത്ത് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് പ്രത്യേകമായി നിർദ്ദേശിക്കുന്നു.”- മുഖ്യമന്ത്രി പറഞ്ഞു.

Read Also : ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു

കൊവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചിരുന്നു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയായിരുന്നു കർഫ്യൂ.

ജനസംഖ്യയുടെ 70 ശതമാനം ആളുകളും കൊവിഡ് വാക്സിൻ സ്വീകരിച്ചതിനാൽ ഇനി കർഫ്യൂവും ലോക്ക്ഡൗണും ഏർപ്പെടുത്തേണ്ടതില്ലെന്നായിരുന്നു നിർദ്ദേശമുയർന്നത്. ഓണത്തിനു ശേഷം ഭയപ്പെട്ട രീതിയിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യാതിരുന്നതും തീരുമാനത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 25,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

Story Highlight: vaccination teachers this week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here