Advertisement

ശൈത്യകാലത്തെ വായു മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

September 8, 2021
Google News 1 minute Read
Delhi air pollution

ഡല്‍ഹിയില്‍ മഞ്ഞുകാലത്തെ മലിനീകരണം തടയാന്‍ സംയുക്ത പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോട് കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ രാജ് പറഞ്ഞു.

ശൈത്യകാലമാകുന്നതോടെ ഡല്‍ഹില്‍ വായു മലിനീകരണം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. മഞ്ഞുകാലത്ത് വായുസഞ്ചാരം കുറയുന്നതും അയല്‍സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വയലവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമാണ് വായു മലിനീകരണം രൂക്ഷമാകുന്നത്.

വായുമാലിനീകരണത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കേന്ദ്രസര്‍ക്കാരുമായും അയല്‍സംസ്ഥാനങ്ങളുമായും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 54,000 പേരാണ് വായുമലിനീകരണം മൂലം മരിച്ചതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Story Highlight: Delhi air pollution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here