Advertisement

നിബന്ധന ലംഖിച്ച് പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിലെ മെഡിക്കൽ ലാബുകൾ പൂട്ടിച്ചു

September 8, 2021
Google News 1 minute Read

നിബന്ധന ലംഖിച്ച് പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിലെ മെഡിക്കൽ ലാബുകൾ പൂട്ടിച്ചു. ഇടപ്പള്ളിയിലെ ലാബുകളിലാണ് എറണാകുളം കളക്ടറുടെ നേതൃത്വത്തിൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത്. അനധികൃതമായി കൊവിഡ് പരിശോധന നടത്തിയിരുന്ന ലാബുകള്‍ക്കെതിരെയാണ് നടപടി. ഇടപ്പള്ളിയിലെ ലാബ് പൂട്ടിച്ചു. അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് ഇവിടങ്ങളിൽ കൊവിഡ് പരിശോധന നടത്തിയിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഗുരുതര ക്രമക്കേടുകളാണ് ജില്ലാ കളക്ടറുടെയും തഹസീൽദാറുടെയും നേതൃത്വത്തിൽ നടന്ന ഈ പരിശോധനയിൽ കണ്ടെത്തിയത് ഇടപ്പള്ളി ടോൾ ജംഗ്ഷന് സമീപമുള്ള ഹെൽത്ത് കെയർ എന്ന ലാബിലാണ് അനധികൃതമായി കൊവിഡ് ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ നടന്നത്. ഐസിഎംആർന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ കൊവിഡ് പരിശോധന നടത്താനുള്ള അനുമതിയുള്ളു. പക്ഷെ ഇവിടെ ലൈസെൻസൊ മറ്റ് അനുമതികളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.

Read Also : ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

കൂടാതെ ഇവിടെ എത്തി പരിശോധന നടത്തുന്ന ആളുകളുടെ സാമ്പിളുകൾ പുറത്ത് കൊടുത്ത് പരിശോധന നടത്തുന്നു. പക്ഷെ എവിടെയാണ് ഇ സാമ്പിളുകൾ കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവ്യക്തമാണ്. കൂടാതെ ഇന്നലെ കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ കേരളത്തിൽ നിന്ന് പരിശോധനാ റിപ്പോർട്ടുമായി പോകുന്ന ആളുകളെ വീണ്ടും അവിടെ പരിശോധിപ്പിക്കുമ്പോൾ അവരെല്ലാം കൊവിഡ് പോസിറ്റീവ് ആകുന്നു എന്ന ഗുരുതര പരാമർശവും ഉണ്ടായിരുന്നു ഈയൊരു സാഹചര്യത്തിലാണ് കളക്ടറുടെ നേതൃത്വത്തിൽ പരിശോധന.

ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ലാബ് പക്ഷെ ഡോക്ടർ ഇവിടെ വന്നിട്ട് തന്നെ മാസങ്ങളായി. നിലവിൽ ഒരു നഴ്‌സ്‌ മാത്രമാണുള്ളത്. മാത്രമല്ല ഇന്ന് രാവിലെ തന്നെ അഞ്ച് ആന്റിജൻ ടെസ്റ്റുകളും ഈ സ്ഥാപനത്തിൽ നടത്തിയിട്ടുണ്ട്. ലാബ് ഇന്ന് രാവിലെതന്നെ അടച്ചു. ഇങ്ങനെ പ്രവർത്തിക്കുന്ന ലാബുകൾക്കെതിരെ നടപടി തുടരും എന്ന് തന്നെയാണ് ജില്ലാ കളക്ടർ അറിയിച്ചത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here