Advertisement

കെ ടി ജലീലിന്റെ ആക്രമണ പദ്ധതി പരാജയപ്പെട്ടു; കെപിഎ മജീദ് ട്വന്റി ഫോറിനോട്

September 8, 2021
Google News 2 minutes Read
K. P. A. Majeed

കെ ടി ജലീലിന്റെ ആക്രമണ പദ്ധതി പരാജയപ്പെട്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ട്വന്റി ഫോറിനോട് പറഞ്ഞു. കെ ടി ജലീലിന്റെ നിലപാടല്ല മുഖ്യമന്ത്രിക്കും സിപിഐ എമ്മിനുമുള്ളത്. കേരള പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനാലാണ് ജലീൽ ഇ ഡി യെ സമീപിച്ചത്. കേന്ദ്ര സർക്കാർ ഏജൻസി അന്വേഷണത്തെ ഒരു കാലത്തും സിപിഐഎം സ്വാഗതം ചെയ്തിട്ടില്ലന്നും കെ പി എ മജീദ് അഭിപ്രായപ്പെട്ടു.

എആര്‍ നഗര്‍ ബാങ്ക് വിഷയം മുസ്ലിം ലീഗ് യോഗത്തിൽ ചർച്ച ചെയ്യില്ല. ചർച്ച ചെയ്യേണ്ട ഗൗരവം കെ ടി ജലീലിന്റെ ആരോപണത്തിൽ ഇല്ലെന്നും കെ പി എ മജീദ് വ്യക്തമാക്കി.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി കെ.ടി ജലീല്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു . ഉപദേശിക്കാനും തിരുത്താനും ശാസിക്കാനുമുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ടെന്നും മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചു.

എആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തിലാണ് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞത്. ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read Also : കേരളത്തിലെ സഹകരണ മേഖലയിൽ ഇ ഡി ഇടപെടേണ്ടതില്ല; കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്ന് ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇഡിക്ക് നല്‍കിയ മൊഴിയിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. അതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും ജലീല്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

Read Also : കെ.ടി ജലീലിന്റെ മൊഴി നിര്‍ണായകം; ചന്ദ്രികയുടെ അക്കൗണ്ടില്‍ 10കോടി എത്തിയതില്‍ ദുരൂഹത

Story Highlight: k p a majeed react to kt jaleel Allegedly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here