ഒരു കുടുംബാംഗത്തെ പോലെ സ്നേഹിച്ചു, എല്ലാവരോടും കടപ്പെട്ടിരിക്കുന്നു ; ആശംസകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച സ്‍നേഹത്തിനും ആശംസകൾക്കും നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി. വ്യക്തിപരമായി അറിയാവുന്നവരും ഒപ്പം തന്നെ നേരിൽ ഇതുവരെ കാണാത്തവരും ഒരേ അളവിൽ തനിക്ക് സ്നേഹം നൽകുന്നുവെന്നും എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘മുഖ്യമന്ത്രി മുതല്‍ ഒട്ടേറെ നേതാക്കൾ, അമിതാഭ് ബച്ചൻ, മോഹൻലാൽ, കമൽഹാസൻ തുടങ്ങി അനേകം സഹപ്രവർത്തകർ, രാജ്യത്തെ മാധ്യമപ്രവർത്തകർ, പത്ര–ചാനൽ–ഓൺലൈൻ മാധ്യമങ്ങൾ, പേജുകള്‍, എല്ലാത്തിലും മുകളിൽ ആഘോഷങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രേക്ഷകര്‍ അവരുടെ സ്നേഹം അറിയിച്ചതാണ് എന്നെ ഏറ്റവുമധികം സ്‍പര്‍ശിച്ചത്.
Read Also : മാസ് ലുക്കിൽ മമ്മൂട്ടി; ഭീഷ്മപർവം പോസ്റ്റർ വൈറൽ
പൊതുവേ ഞാൻ പിറന്നാളുകൾ അങ്ങനെ ആഘോഷിക്കാറില്ല. പക്ഷേ എനിക്ക് അറിയാവുന്നവരും വ്യക്തിപരമായി അറിയാത്തവരുമായവർ എന്നെ സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെ കണ്ട് ഈ ദിവസം ഏറെ പ്രത്യേകതയുള്ളതാക്കി. ഞാന്‍ യഥാര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് തോന്നിപ്പോയ നിമിഷം. ഞാൻ ശരിക്കും ധന്യനായി. എന്റെ ഹൃദയം തൊട്ട് ഞാൻ നന്ദി പറയുന്നു. നിങ്ങളെ എല്ലാവരെയും രസിപ്പിച്ചും സന്തോഷിപ്പിച്ചും കഴിയുന്ന കാലത്തോളം സാധിക്കണമെന്നാണ് ആഗ്രഹം. സ്നേഹവും പ്രാര്‍ഥനകളും’. മമ്മൂട്ടി കുറിച്ചു.
Read Also : ‘കലയോട് അസാധാരണ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തി’; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Story Highlight: Mammootty thanks all his well wishers on birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here