മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; ഹരിത വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയേക്കും

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. എംഎസ്എഫ്-ഹരിത തര്‍ക്കം ഇനിയും അവസാനിക്കാത്തതിനാല്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും.
ഹരിത നേതാക്കള്‍ വനിതാ കമ്മിഷന് നല്‍കിയ പരാതി ഇനിയും നേതൃത്വം പിന്‍വലിച്ചിട്ടില്ല. മുസ്ലിം ലീഗ് ഉപസമിതി സമര്‍പ്പിച്ച പ്രവര്‍ത്തന നയരേഖയിലും ചര്‍ച്ച നടക്കും. മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസില്‍ രാവിലെ 10 മണിക്കാണ് യോഗം ചേരുക. ഹരിത വിവാദത്തില്‍ പരസ്യപ്രതികരണം ഇനിയുണ്ടാകില്ലെന്ന് ലീഗ് സംസ്ഥാന നേതൃത്വം നിലപാടറിയിച്ചിരുന്നു.
ഹരിത വിഷയത്തില്‍ വിവാദങ്ങള്‍ അവസാനിച്ചെന്ന് ലീഗ് നേതൃത്വം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എംഎസ്എഫ് നേതാക്കള്‍ മാപ്പുപറഞ്ഞിട്ടും സ്വീകാര്യമാകാതെ പരാതിയുമായി മുന്നോട്ടുപോകാനുള്ള ഹരിതയുടെ നീക്കത്തോടാണ് നേതൃത്വം മറുപടി നല്‍കാത്തത്.
Read Also : നിപ; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാകും പ്രതികരണം അറിയിക്കുക. നേതാക്കളുടെ ഖേദപ്രകടനമല്ല, ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹരിത.
Story Highlight: muslim league meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here