Advertisement

നിപ; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

September 8, 2021
Google News 2 minutes Read
nipah

നിപയുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി കേന്ദ്രം. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. നിപ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ സൂഷ്മമായി വിലയിരുത്തണമെന്നും കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.

കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ പറഞ്ഞിരുന്നു . പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാരിൻ്റെ അഭ്യർത്ഥന.

Read Also : നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ, നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ; ആരോഗ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ളവർക്ക് ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. കൊവിഡ് പ്രതിരോധത്തിനൊപ്പം നിപ പ്രതിരോധവും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .

Read Also : നിപ പ്രതിരോധത്തിന് കർമ്മ പദ്ധതി; മന്ത്രിമാർ നേരിട്ട് പ്രതിരോധയജ്ഞത്തിന് നേതൃത്വം വഹിക്കുന്നു : മുഖ്യമന്ത്രി

Story Highlight: Nipah: Central GOVT alert to states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here