Advertisement

നിപ പ്രതിരോധത്തിന് കർമ്മ പദ്ധതി; മന്ത്രിമാർ നേരിട്ട് പ്രതിരോധയജ്ഞത്തിന് നേതൃത്വം വഹിക്കുന്നു : മുഖ്യമന്ത്രി

September 7, 2021
Google News 2 minutes Read
pinarayi vijayan

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനൊപ്പം നിപ പ്രതിരോധ നടപടികളും തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിപ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ തയാറാക്കി.മന്ത്രിമാർ നേരിട്ട് പ്രതിരോധ യജ്ഞത്തിന് നേതൃത്വം വഹിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

257 പേർ നിലവിൽ നിരീക്ഷണത്തിലാണ്. 141 പേർ ആരോഗ്യ പ്രവർത്തകരാണ്. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.കൂടുതൽ സാംപിളുകൾ പരിശോധനയ്‌ക്ക് അയക്കും. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. സംസ്ഥാനത്ത് പ്രത്യേക കൺട്രോൾ റും ആരംഭിച്ചിട്ടുണ്ട്. പ്രത്യേക മെഡിക്കൽ ബോർഡും ആരംഭിച്ചു. ഇ-ഹെൽത്ത് സോഫ്റ്റ് വെയർ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Read Also : നിപ വൈറസ്: രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്

അതേസമയം നിപ വൈറസിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കൊറോണ മഹാമാരിയ്‌ക്കെതിരേയും വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങളിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്തിന് ആശ്വാസ വാർത്ത; എട്ട് പേർക്കും നിപ നെ​ഗറ്റീവ്

Story Highlight: CM Pinarayi vijyan about Action plan for NIPAH

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here