Advertisement

പിഎച്ച്ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് വിലയില്ല; അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രി

September 8, 2021
3 minutes Read
Phd Taliban's Education Minister
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിഎച്ച്ഡിയ്ക്കോ ബിരുദാനന്തര ബിരുദത്തിനോ ഇക്കാലത്ത് വിലയില്ലെന്ന് അഫ്ഗാനിസ്ഥാൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മോൽവി നൂറുള്ള. ഹൈ സ്കൂൾ ബിരുദം പോലും ഇല്ലാത്ത മൗലവിമാരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ വിദ്യാഭ്യാസ യോഗ്യതകൾക്കൊന്നും സ്ഥാനമില്ലെന്നും താലിബാൻ ഭരണകൂടത്തിൻ്റെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. (Phd Taliban’s Education Minister)

“പിഎച്ച്ഡിക്കോ ബിരുദാനന്തര ബിരുദത്തിനോ ഇന്ന് വിലയില്ല. മൗലവിമാരും താലിബാനുമാണ് ഇന്ന് അധികാരത്തിൽ. അവർക്ക് പിഎച്ച്ഡിയോ എംഎയോ ഹൈസ്കൂൾ ബിരുദമോ പോലും ഇല്ല. പക്ഷേ, മഹദ് വ്യക്തിത്വങ്ങളാണ്.”- ഷെയ്ഖ് നൂറുള്ള വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് നൂറുള്ളയുടെ വിശദീകരണം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

അതേസമയം, രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പുതിയ അഫ്ഗാൻ പരമോന്നത നേതാവ് ഹിബതുള്ള അഖുന്ദ്സാദ വ്യക്തമാക്കി. അധികാരത്തിൽ ഏറ്റതിനു ശേഷമുള്ള ഹിബതുള്ളയുടെ ആദ്യ സന്ദേശമാണിത്. ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത ഹിബതുള്ള വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“രാജ്യത്ത് ഇസ്ലാമിക നിയമങ്ങളും ശരീഅത്തും ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്ന് ഉറപ്പുനൽകുന്നു. ആളുകൾ രാജ്യം വിടാൻ ശ്രമിക്കരുത്. പുതിയ ഭരണനേതൃത്വം സമാധാനവും സമൃദ്ധിയും വികസനവും ഉറപ്പുനൽകുന്നു. ഞങ്ങൾക്ക് ആരുമായും ഒരു പ്രശ്നവുമില്ല. യുദ്ധം തകർത്തുകളഞ്ഞ നമ്മുടെ രാജ്യത്തെ പുനർനിർമിക്കാൻ എല്ലാവരും ഒപ്പമുണ്ടാവണം.”- ഹിബതുള്ള പറഞ്ഞു.

മുല്ല മുഹമ്മദ്‌ ഹസൻ അഫ്ഗാനിസ്താനിലെ പുതിയ പ്രധാനമന്ത്രിയാകും. മുല്ല ബരാദർ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനേയും ആഭ്യന്തര മന്ത്രിയായി സിറാജുദിൻ ഹഖാനിയെയും നിയമിച്ചു. ദീർഘനാളായി തുടരുന്ന താലിബാന്റെ സർക്കാർ രൂപീകരണ ചർച്ചകൾക്കാണ് ഇതിലൂടെ വിരാമമായിരിക്കുന്നത്.

Read Also : സർക്കാർ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ്‌ ഹസൻ പ്രധാനമന്ത്രിയാകും

യുഎന്നിന്റെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് മുല്ല മുഹമ്മദ്‌ ഹസൻ എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാൻ താലിബാൻ നിർബന്ധിതരായതെന്നാണ് റിപ്പോർട്ടുകൾ.

തർക്കം പരിഹരിക്കാൻ പാക് ഇടപെടലിന്റെ കൂടെ ഭാഗമായാണ് അധികം പരിചിതനല്ലാത്ത ഒരു നേതാവിനെ താലിബാൻ തിരഞ്ഞെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താലിബാനിലെ ഒന്നിലധികം വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് അഫ്ഗാനിലെ സർക്കാർ രൂപീകരണം വൈകിയത്. മൂന്നാഴ്ച മുമ്പാണ് അഫ്‌ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത് . എന്നാൽ സർക്കാരിനെ ആര് നയിക്കുമെന്ന കാര്യത്തിൽ സമവായത്തിലെത്താനായിരുന്നില്ല.

Story Highlight: PhD, Master’s Degree Valuable Taliban’s Education Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement