Advertisement

സഞ്ചാരികളെ മാടിവിളിച്ച് ശൂലം വെള്ളച്ചാട്ടം

September 8, 2021
Google News 1 minute Read
Shoolam Waterfalls Muvattuppuzha

ശൂലം മലകളെ തൊട്ടു തഴുകി ശാന്തമായി ഒഴുകി താഴേക്ക് പതിക്കുന്ന ശൂലം വെള്ളച്ചാട്ടം കാഴ്ചയുടെ നിര വിരുന്ന് തന്നെയാണ്. പാറക്കെട്ടുകളുടെ മറവിലൂടെയും കൂറ്റൻ മരങ്ങൾക്കും കുറ്റികാടുകൾക്കും ഇടയിലൂടെയും പതിഞ്ഞൊഴുകി 200 അടി താഴ്ചയിലേക്കാണ് വെള്ളച്ചാട്ടം പതിക്കുന്നത്. മനം കവരുന്ന ഈ കാഴ്ച ആസ്വദിക്കാനെത്തുന്നവർക്ക് നീന്തി തുടിക്കാൻ ഒരു കൊച്ചു തടാകവും ഇവിടെയുണ്ട്.

Read Also : അനങ്ങൻമല; സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയയിടം

അര നൂറ്റാണ്ട് മുൻപ് ജലസേചനത്തിനായി നിർമിച്ച തടയാൻ വെള്ളച്ചാട്ടത്തിന് മുകളിൽ ഇപ്പോഴുമുണ്ട്. ടൂറിസം മാപ്പുകളിൽ ഇടം പിടിച്ചിട്ടില്ലാത്ത ഈ ഇടം തേടി ഇപ്പോൾ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. ശൂലം വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്നവരാണ് ഏറെയും.

മൂവാറ്റുപുഴയിൽ നിന്ന് പിറവം റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിനടുത്ത് എത്താം. ശൂലം കയറ്റം കയറിയ ശേഷം 200 മീറ്റർ ഉള്ളിലാണ് വെള്ളച്ചാട്ടം. അപൂർവ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും സങ്കേതം കൂടിയാണ് ഇവിടം. കൊടികുത്തി മാലയും ചെക് ഡാമുമാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

Story Highlight: Shoolam Waterfalls Muvattuppuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here