Advertisement

അനങ്ങൻമല; സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയയിടം

August 25, 2021
Google News 2 minutes Read
Ananganmala Eco Tourism

ഒറ്റപ്പാലത്തിനും ചെരിപ്പുളശ്ശേരിക്കും ഇടയിലായുള്ള ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് അനങ്ങൻമല. ലോക്ഡൗൺ ഇളവ് വന്നത് മുതൽ അനങ്ങൻമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. കൊവിഡിനെ തുടർന്ന് മൂന്ന് മാസത്തിലധികമായി അടച്ചിട്ട കീഴൂരിലെ ഇക്കോ ടൂറിസം കേന്ദ്രം ഓണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ്‌ തുറന്നത്‌.

ഓണാവധിയായിരുന്ന മൂന്ന് ദിവസമാണ് അനങ്ങൻമലയോരത്തെ പ്രകൃതിഭംഗി ആസ്വദിക്കാൻ സന്ദർശകർ ഏറെയെത്തിയത്. കുടുംബവുമൊത്ത് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാവുന്നതെല്ലാം അനങ്ങൻമല നൽകുന്നുണ്ട്.

പച്ചപരവതാനി വിരിച്ച താഴ്വാരങ്ങളും മേഘങ്ങൾ ഒഴുകുന്ന ആകാശവും കോടമഞ്ഞ് പുൽകുന്ന മലത്തലപ്പുകൾ അങ്ങനെ കണ്ണിന് കുളിർമയേകുന്ന നിരവധി കാഴ്ചകൾ അനങ്ങൻമലയിലുണ്ട്.

Read Also : കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും; എറണാകുളം ജില്ലയിലെ അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രം

നിരവധി തമിഴ് മലയാള സിനിമകൾ ചിത്രീകരിച്ചിട്ടുള്ള പണിക്കർക്കുന്നും, ചെറു വെള്ളച്ചാട്ടവും, കിഴൂരിലെ നീർപ്പാലവും, കുട്ടികളുടെ പാർക്കുമെല്ലാം ഇവിടുത്തെ ആകർഷണങ്ങളിൽ ഒന്നാണ്.

പശ്ചിമഘട്ടത്തിൽ നിന്നും ചീന്തിയെറിഞ്ഞ പാറക്കൂട്ടമാണിതെന്ന് ആരും സംശയിച്ച് പോകും, അത്രമേൽ വന്യമായ ഒരു യാത്രാനുഭവമാണ് അനങ്ങൻമല സമ്മാനിക്കുന്നത്.

ഓണം സീസണിൽ മികച്ച വരുമാനമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രത്തിന് ലഭിച്ചത്.

Story Highlights : Ananganmala Eco Tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here