Advertisement

വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ല ; കെ.ടി ജലീലിനെ തള്ളി വി.എൻ വാസവൻ

September 8, 2021
Google News 1 minute Read

എ ആർ നഗർ ബാങ്കിൽ ക്രമക്കേട് നടന്നോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സഹകരണ മന്ത്രി. അന്വേഷണ റിപ്പോർട്ട് ഇതുവരെ സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് വി എൻ വാസവൻ പ്രതികരിച്ചു. കെ.ടി ജലീലിന്റെ ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണ മന്ത്രി. ഇ ഡി അന്വേഷണം വേണം എന്ന കെ ടി ജലീലിന്റെ ആരോപണം തള്ളി വി എൻ വാസവൻ.

Read Also : മുഖ്യമന്ത്രി തനിക്ക് പിതൃതുല്യന്‍; പ്രതികരണത്തില്‍ വിശദീകരണവുമായി കെ ടി ജലീല്‍

സഹകരണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാരുണ്ട് അതുകൊണ്ട് തന്നെ ഇ ഡി പരിശോധിക്കേണ്ട ആവശ്യമില്ല അതാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത് അത് തന്നെയാണ് എനിക്കും പറയാനുള്ളത്. പറഞ്ഞതിൽ ഉള്ളടക്കം എന്ത് എന്ന കെ ടി ജലീലിനോട് തന്നെ ചോദിക്കണം. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ല എന്ന് വി എൻ വാസവൻ പറഞ്ഞു.

അതേസമയം എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തി. പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെ ടി ജലീലിന് നിർദേശം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here