ഹാലണ്ടിനു ഹാട്രിക്ക്; ഗ്രീസ്മാന് ഇരട്ട ഗോൾ: നോർവേയ്ക്കും ഫ്രാൻസിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നോർവേയ്ക്കും ഫ്രാൻസിനും ജയം. ജിബ്രാൾട്ടറിനെ ഒന്നിനെതിരെ 5 ഗോളുകൾക്ക് നോർവേ കീഴടക്കിയപ്പോൾ ഫിൻലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസ് പരാജയപ്പെടുത്തി. നോർവേക്കായി യുവതാരം എർലിൻ ഹാലണ്ട് ഹാട്രിക്ക് നേടിയപ്പോൾ ഫ്രാൻസിനു വേണ്ടി അൻ്റോയിൻ ഗ്രീസ്മാൻ ഇരട്ട ഗോളുകൾ നേടി. പരുക്ക് കാരണം സൂപ്പർ താരം കിലിയൻ എംബാപ്പെ ടീമിൽ കളിച്ചിരുന്നില്ല. (world cup norway france)
22ആം മിനിട്ടിൽ ക്രിസ്റ്റ്യൻ തോർസ്റ്റ്വെഡ്റ്റ് ആണ് നോർവേയ്ക്കായി ആദ്യ ഗോളടിച്ചത്. 27ആം മിനിട്ടിൽ ഹാലണ്ട് ഗോൾവേട്ട ആരംഭിച്ചു. 39ആം മിനിട്ടിൽ രണ്ടാം ഗോൾ നേടിയ താരം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാട്രിക്ക് തികച്ചു. ദേശീയ ജഴ്സിയിൽ ഹാലണ്ടിൻ്റെ രണ്ടാം ഗോൾ ആണിത്. 15 മത്സരങ്ങളിൽ നിന്നായി 12 ഗോളുകളാണ് രാജ്യത്തിനായി താരം നേടിയത്. 59ആം മിനിട്ടിൽ അലക്സാണ്ടർ സോർലൊത്ത് ഹോളണ്ടിൻ്റെ ഗോൾ പട്ടിക പൂർത്തിയാക്കി. 43ആം മിനിട്ടിൽ റീസെ സ്റ്റൈച് ആണ് ജിബ്രാൾട്ടറിൻ്റെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഗ്രൂപ്പ് ജിയിൽ 13 പോയിൻ്റുമായി നോർവേ ഹോളണ്ടിനൊപ്പം ഒന്നാമതെത്തി.
Read Also : മെംഫിസ് ഡിപായ്ക്ക് ഹാട്രിക്ക്; ഹോളണ്ടിന് തകർപ്പൻ ജയം; പോർച്ചുഗലിനും ജയം
എംബാപ്പെ ഇല്ലാതെയിറങ്ങിയ ഫ്രാൻസിനായി മറ്റുള്ളവർ അവസരത്തിനൊത്തുയർന്നു. 25, 53 മിനിട്ടുകളിൽ ഗ്രീസ്മാൻ നേടിയ ഗോളുകളിൽ ഫ്രാൻസ് ഫിൻലൻഡിനെ കീഴടക്കുകയായിരുന്നു. ഇതോടെ 12 പോയിൻ്റുള്ള ഫ്രാൻസ് ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ്.
മറ്റ് ലോകകപ്പ് മത്സരങ്ങളിൽ ഹോളണ്ടിനും പോർച്ചുഗലിനും ജയം. ഹോളണ്ടിനായി മെംഫിസ് ഡിപായ് ഹാട്രിക്ക് നേടി. മെംഫിസിൻ്റെ ആദ്യ രാജ്യാന്തര ഹാട്രിക്കാണിത്. തുർക്കിയെ ഒന്നിനെതിരെ 6 ഗോളുകൾക്കാണ് ഹോളണ്ട് കീഴടക്കിയത്. അസർബൈജാനെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് പോർച്ചുഗൽ തറപറ്റിച്ചു.
Story Highlight: world cup qualifiers norway france won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here