ഐഎസ് വീണ്ടും വളരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ബ്രിക്സ് രാജ്യങ്ങള്‍; ഉച്ചകോടിക്ക് പ്രധാനമന്ത്രി അധ്യക്ഷനായി

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു. രാജ്യത്ത് സമാധാനവും നിയമവും ഉറപ്പുവരുത്തണമെന്നും 13ാമത് ബ്രിക്സ് ഉച്ചകോടി ആവശ്യപ്പെട്ടു.
ഭീകരര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി അഫ്ഗാന് മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രസ്താവനയിറക്കി. ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപരമായിരിക്കണമെന്ന് നിര്‍ദേശമാണ് ബ്രിക്സ് രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് റഷ്യയും ചൈനയും അംഗീകരിച്ചു.
ലോകത്ത് ഐസ് ഭീകരരുടെ സാന്നിധ്യം വീണ്ടും ശക്തമാകുന്നതിലും ഭീകരര്‍ക്ക് ലഭിക്കുന്ന പിന്തുണയിലും ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കള്‍ ആശങ്കയറിയിച്ചു.
Read Also : നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് താലിബാന്; പുസ്തക ശേഖരം നശിപ്പിച്ചു
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അഫ്ഗാനിലെ സാഹചര്യങ്ങളാണ് മുഖ്യവിഷയമായി ചര്‍ച്ച ചെയ്തത്. റഷ്യന്‍ പ്രധാനമന്ത്രി വ്ളാഡ്മിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് സിറില്‍ റാമോഫോസ, ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സനാരോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ് . ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്സ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്.
Story Highlight: 13th brics summit
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!