ആളൂര്‍ പീഡനക്കേസില്‍ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

ആളൂര്‍ പീഡനക്കേസില്‍ പ്രതി സി.സി ജോണ്‍സന്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പ്രതി ജോണ്സണ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതിയുടെ നടപടി. ജാമ്യാപേക്ഷ ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.
ഹൈക്കോടതിയില്‍ ജോണ്സണ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തളളിയിരുന്നു.തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ യുവതി പീഡനത്തിനിരയായത്. യുവതിയെ ജോണ്സണ് വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു എന്നുകാട്ടി യുവതിയുടെ സുഹൃത്ത് ഒളിമ്പ്യന്‍ മയൂഖ ജോണിയാണ് പരാതി നല്‍കിയത്.
അതേസമയം പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ചൂണ്ടിക്കാട്ടി മയൂഖ ജോണി അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്.
Story Highlight: aalur rape case- mayukha johny
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!