കൈനകരി പഞ്ചായത്തിൽ റോഡരികിലുണ്ടായിരുന്ന ആറ് വാഹനങ്ങൾ സാമൂഹിക വിരുദ്ധർ കത്തിച്ചു

കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ സാമൂഹിക വിരുദ്ധർ വാഹനങ്ങൾ കത്തിച്ചു. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് അജ്ഞാതർ നശിപ്പിച്ചത്. കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. ഇന്ന് പുലർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കാറും ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം.
Read Also : ചന്ദ്രിക കള്ളപ്പണ ഇടപാട്; കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് കെ ടി ജലീൽ
വാഹനങ്ങൾ നിർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ ബൈക്കുകൾ അതിവേഗത്തിൽ ഓടിച്ചു പോകുന്ന ശബ്ദം പ്രദേശവാസികൾ പലരും കേട്ടിരുന്നു.സംഭവത്തിൽ നെടുമുടി, പുളിങ്കുന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Story Highlights: jammu bomb blast pakistan
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!