Advertisement

യുഎസ് ഓപ്പൺ: യോഗ്യതാ റൗണ്ട് കളിച്ചെത്തിയ 18കാരി സെമിയിൽ; ചരിത്രം

September 9, 2021
Google News 2 minutes Read
emma raducanu us open

യുഎസ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ റെക്കോർഡിട്ട് ബ്രിട്ടൺ താരം. ബ്രിട്ടണിൻ്റെ 18കാരിയായ താരം എമ്മ റാഡുകാനുവാണ് ചരിത്രം കുറിച്ചത്. ഇന്നലെ യുഎസ് ഓപ്പൺ സെമിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് എമ്മ ചരിത്രത്തിൽ ഇടം നേടിയത്. ആദ്യ 100 റാങ്കിനു പുറത്തു നിന്ന് യോഗ്യതാ മത്സരങ്ങൾ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ. ഇതോടെ യോഗ്യതാ മത്സരം കളിച്ച് ഗ്രാൻഡ് സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് എമ്മ കുറിച്ചത്. പുരുഷ, വനിതാ ഗ്രാൻഡ് സ്ലാമുകളിൽ ഇത് ആദ്യമായാണ് യോഗ്യതാ ഘട്ടം കളിച്ചെത്തുന്ന ഒരു താരം സെമി കളിക്കുന്നത്. (emma raducanu us open)

ക്വാർട്ടർ ഫൈനലിൽ പതിനൊന്നാം സീഡും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ സ്വിറ്റ്സർലൻഡ് താരം ബെലിന്ത ബെൻചിചിനെ ആധികാരികമായാണ് എമ്മ കീഴടക്കിയത്. സ്കോർ 6-3, 6-4. മത്സരത്തിൽ ഉടനീളം തന്നെക്കാൾ മത്സരപരിചയമുള്ള ബെലിന്തയ്ക്ക് മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ എമ്മയ്ക്ക് കഴിഞ്ഞു. സെമിയിൽ ഗ്രീക്ക് താരം മരിയ സക്കാരിയാണ് എമ്മയുടെ എതിരാളി.

Story Highlight: emma raducanu semifinal us open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here