Advertisement

കെ. ടി ജലീല്‍ ഇ.ഡി ഓഫിസില്‍ ഹാജരായി

September 9, 2021
Google News 1 minute Read
k t jallel appeared in ed office

കെ. ടി ജലീല്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ ഹാജരായി. ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനാണ് കെ.ടി ജലീല്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജലീല്‍ എറണാകുളത്തേയ്ക്ക് തിരിച്ചത്.

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയുമായി ജലീല്‍ കൂടിക്കാഴ്ച നടത്തിയത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്നും സഹകരണ ബാങ്കുകളിലെ ഇ ഡി അന്വേഷണമെന്ന ആവശ്യം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ജലീലിന്റെ പ്രതികരണം. പി കെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള പോരാട്ടം തുടരുമെന്നും 2006 ല്‍ ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണിതെന്നും എ ആര്‍ നഗര്‍ പൂരം വെടിക്കെട്ട് അധികം വൈകാതെ കാരത്തോട്ട് തുടങ്ങുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കിയിരുന്നു.

Story Highlight: ravi teja-present-infront-ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here