Advertisement

കാട്ടുതീ പടരുമ്പോൾ ആശ്വാസമേകാൻ വയലിൻ വായന; വൈറലായി വിഡിയോ

September 9, 2021
Google News 2 minutes Read
Man plays violin Viral

ടൈറ്റാനിക്ക് സിനിമയെ അവിസ്മരണീയമാക്കിയ കാഴച്ചകളിൽ ഒന്നാണ് ആഴക്കടലിൽ കപ്പൽ മുങ്ങാൻ പോകുമ്പോൾ ആളുകൾ ചേർന്ന് വയലിൻ വായിക്കുന്ന കാഴ്ച. അത് പോലൊരു കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. എന്നാലൊരു വ്യത്യാസം എന്ന് പറയുന്നത്, സംഭവം നടക്കുന്നത് നടുക്കടലിലല്ല, നടുറോഡിലാണ്.

കാലിഫോർണിയയിലെ കാൾഡോർ മേഖലയിൽ കാട്ടുതീ പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശ പ്രകാരം പലായനം ചെയ്തത്. കാട്ടുതീയിൽ നിന്ന് രക്ഷതേടി പലായനം ചെയ്യുന്ന ആളുകൾക്ക് ആശ്വാസമേകാനാണ് ഇയാൾ തൻറെ വയലിനിൽ വിസ്മയം തീർത്തത്.

Read Also : ആളില്ലാത്ത വിമാനത്തിലൊരു നൃത്ത പ്രകടനം; വൈറലായി എയർ ഹോസ്റ്റസ്

ആളുകൾ ഇത്തരത്തിൽ വീട് വിട്ടുപോകാൻ തുടങ്ങിയതോടെ റോഡിൽ നീണ്ട ഗതാഗത കുരുക്ക് രൂപപ്പെട്ടു. ട്രാഫിക്കിൽ കുടുങ്ങിയ ആളുകളുടെ ‘സ്ട്രെസ്’ മാറ്റാനാണ് അക്കൂട്ടത്തിലെ ‘മെൽ സ്‌മോതെർസ്’ എന്നയാൾ തന്റെ വയലിൻ പുറത്തെടുത്ത് നടുറോഡിൽ നിന്ന് വായിക്കാൻ തുടങ്ങിയത്. ചില മാധ്യമ പ്രവർത്തകരാണ് അദ്ദേഹത്തിന്റെ പ്രകടനം പകർത്തിയത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. തന്റെ കാറിന്റെ ബോണറ്റിൽ ചാരിയിരുന്ന് കണ്ണുകൾ അടച്ച് വയലിൻ ആസ്വദിച്ചു വായിക്കുന്ന മെല്ലിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്.

ഹൃദയ സ്പർശിയായ ഈ വീഡിയോയോട് നിരവധി പേരാണ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്.

Story Highlight: Man plays violin Viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here