Advertisement

എഐസിസിയില്‍ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല, ഇക്കാര്യത്തിൽ ചർച്ചയും നടന്നിട്ടില്ല; രമേശ് ചെന്നിത്തല

September 9, 2021
Google News 2 minutes Read
ramesh chennithala

എഐസിസിയില്‍ താൻ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. പാർട്ടിയിൽ പ്രവർത്തിക്കാൻ പദവിയുടെ ആവശ്യമില്ല. അതിനാൽ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ കയ്യാങ്കളി കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.എന്നാൽ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂഷന്റെ നിലപാട്.

Read Also : നിയമസഭാ കയ്യാങ്കളിക്കേസ് കറുത്ത അധ്യായം; മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി എസ് സുരേശനെ നിയമിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Read Also : കോൺഗ്രസിൽ പുതിയ മാർഗരേഖ; പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ്, തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ

Story Highlight: No position has been sought in the AICC: Ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here