29
Sep 2021
Wednesday
Covid Updates

  ‘ആരെയും ഹണി ട്രാപ്പിൽ കുടുക്കിയിട്ടില്ല’; പ്രതി ചേർക്കപ്പെട്ട യുവതി 24നോട് [24 എക്സ്ക്ലൂസിവ്]

  honey trap accused exclusive

  പൊലീസുകാരെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിൽ പ്രതികരണവുമായി പ്രതി ചേർക്കപ്പെട്ട യുവതി. താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് യുവതിയുടെ പ്രതികരണം. 24 എക്സ്ക്ലൂസിവ്. (honey trap accused exclusive)

  “ആരിൽ നിന്നും പണം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ 2019ൽ അയാൾക്കെതിരെ ഒരു പരാതി കൊടുത്തിട്ടുണ്ടായിരുന്നു. എനിക്ക് വ്യക്തമായി അറിയാവുന്ന ഒന്നുരണ്ട് പൊലീസ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഞാൻ പരിചയപ്പെടുന്ന സമയത്ത് അയാൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കൺട്രോൾ റൂം എസ്ഐ ആയിരുന്നു. അതിനു ശേഷം അയാൾ എൻ്റെ കയ്യിൽ നിന്ന് നമ്പർ വാങ്ങിച്ചു. അയാളാണ് എനിക്ക് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചതും മെസേജുകൾ അയച്ചതും. ആദ്യമൊന്നും ഞാൻ മെസേജിന് റിപ്ലേ കൊടുത്തില്ല. പിന്നീട് സെക്സ് ചാറ്റ് എന്ന രീതിയിലായി. തുടർന്ന് 2019ൽ അയാൾക്കെതിരെ പരാതി നൽകി.”- പ്രതി ചേർക്കപ്പെട്ട യുവതി പറയുന്നു.

  “2019 ഏപ്രിലിലാണ് ഇത് വഷളാവുന്നത്. ഇയാൾ മദ്യപിച്ചിട്ട് എന്നെ രാത്രിയിലൊക്കെ ചീത്ത വിളിക്കാൻ തുടങ്ങി. തുടർന്ന് ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണ്. അതിന് ഉത്തരവാദി തുമ്പ എസ്ഐയാണ് എന്നു പറഞ്ഞാണ് ഞാൻ പോസ്റ്റിട്ടത്. ആ പോസ്റ്റ് പിന്നീട് കളമശേരിയിലുള്ള ഇയാളുടെ പൊലീസ് കോൺസ്റ്റബിൾ ആയ ഒരു സുഹൃത്ത് ഡിജിപിയെ അറിയിച്ചു. ഇത് പൊലീസ് സേനയ്ക് തന്നെ നാണക്കേടാവുമെന്നും നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. പിന്നീട് ഞാൻ താമസിക്കുന്ന സ്ഥലത്തുവന്ന് ഇയാളുടെ പൊലീസ് സ്റ്റേഷനിലെ സിഐയും രണ്ട് പിസിമാരും കൂടി എന്നെ കൻ്റോണ്മെൻ്റ് സ്റ്റേഷനിൽ കൊണ്ടിരുത്തി. പിറ്റേന്ന് രാവിലെ പത്രത്തിൽ വരുന്നു, ഞാൻ 100ഓളം എസ് ഐമാരെ കുരുക്കി എന്ന്. ഇത് 2019ൽ നടക്കുന്ന വിഷയമാണ്. നാളിതുവരെയും ഞാൻ ആരുടെയും കയ്യിൽ നിന്ന് പണം വാങ്ങിയിട്ടില്ല.”- യുവതി പറഞ്ഞു.

  “ഞാൻ കൊടുത്ത പരാതിയെ തുടർന്ന് 2019 ജൂണിൽ പാങ്ങോട് പൊലീസ് സ്റ്റേഷനിൽ ഇപ്പോൾ എനിക്കെതിരെ പരാതി നൽകിയിരിക്കുന്ന ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തിരുന്നു. അന്ന് പീഡന പരാതിയാണ് നൽകിയത്. തിരികെ ജോലിക്ക് കയറിയതിനു ശേഷം പുള്ളി വീണ്ടും എന്തോ കാരണത്താൽ വീണ്ടും സസ്പൻഷനിലായി. 2007ലാണ് പുള്ളി പൊലീസ് സേനയിൽ കേറുന്നത്. അന്ന് തൊട്ട് നാളിതുവരെ ഒപ്പമുണ്ടായിരുന്നവർ പ്രമോഷനും മറ്റും വാങ്ങിപ്പോകുന്നതിനാൽ പുള്ളിക്ക് മാനസിക വിഷമം ഉണ്ടായിരുന്നതായി എന്നോട് പറഞ്ഞിരുന്നു.”- യുവതി പറഞ്ഞു.

  Read Also : ‘ആരെയും ഹണി ട്രാപ്പിൽ കുടുക്കിയിട്ടില്ല’; പ്രതി ചേർക്കപ്പെട്ട യുവതി 24നോട് [24 എക്സ്ക്ലൂസിവ്]

  “കഴിഞ്ഞ ഓഗസ്റ്റിലാണ് എന്നെ ഏറ്റവും അവസാനമായി അയാൾ ബന്ധപ്പെട്ടത്. മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്തിട്ട് അതിൻ്റെ സ്ക്രീൻ ഷോട്ട് ഇയാൾക്ക് അയച്ചുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഇതേ തുടർന്ന് ഞാൻ ഹർഷിത അട്ടല്ലൂരിക്ക് കഴിഞ്ഞ ആറാം തിയതി പരാതി നൽകി. പുള്ളിയാണ് എന്നോട് ഹണി ട്രാപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് ഞാൻ മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അയച്ചുകൊടുത്തു. നിയമപരമായിത്തന്നെ ഞാൻ മുന്നോട്ടുപോവുകയാണ്.”- അവർ കൂട്ടിച്ചേർത്തു.

  “കോഴിക്കോടുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നോറ്റ് മോശമായി സംസാരിച്ചിട്ടുണ്ട്. എൻ്റെ ഫോണിൽ അനാവശ്യമായ ചില ഫോട്ടോകൾ അയച്ചിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുപോകുമ്പോൾ ഞാൻ ഇത് ഉന്നത ഉദ്യോഗസ്ഥരെ കാണിക്കും. ഹണി ട്രാപ്പിൻ്റെ തെളിവ് അവരുടെ കയ്യിലുണ്ടെങ്കിൽ അവർ നിയമപരമായി മുന്നോട്ടുപോവട്ടെ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി എനിക്ക് യാതൊരു ബന്ധവുമില്ല.”- യുവതി പറയുന്നു.

  “എനിക്കെതിരെ പരാതി നൽകിയ പാങ്ങോട് സ്റ്റേഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്കിടയിൽ സൗഹൃദം ഉണ്ടായിരുന്ന സമയത്ത് എൻ്റെ ഫോൺ എടുത്തുകൊണ്ട് പോയി അതിലുള്ള കാര്യങ്ങൾ പുള്ളിയുടെ ഫോണേക്ക് ബ്ലൂടൂത്ത് വഴി അയച്ചതാണ്.”- യുവതി കൂട്ടിച്ചേർത്തു.

  Story Highlight: honey trap accused exclusive

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top