Advertisement

കാവി വത്കരണം അല്ല, ഗോൾവാക്കറും സവർക്കറും എന്തെന്ന് വിദ്യാർത്ഥികൾ അറിയണം; കണ്ണൂർ സർവകലാശാല വി.സി

September 10, 2021
Google News 1 minute Read

കാവി വത്കരണം അല്ല സിലബസിൽ ഉണ്ടായിരുന്ന പോരായ്‌മയാണെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. സിലബസിന്റെ ഭാഗമായി പല പുസ്‌തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വി.സി 24 നോട് പറഞ്ഞു. മറ്റ് പുസ്‌തകങ്ങളുമായുള്ള താരതമ്യ പഠനമാണ് ഉദേശിച്ചത്. കണ്ണൂർ സർവകലാശാല സിലബസുമായി ബന്ധപ്പെട്ട് 24എൻകൗണ്ടറിൽ ആയിരുന്നു വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.

എന്തിനാണ് പുസ്തകങ്ങൾ പഠിപ്പിക്കുന്നതെന്ന് കുട്ടികളോട് വിശദികണം ആവശ്യമാണ്. വിശദീകരണം ഇല്ലാത്തത് സിലബസിന്റെ പോരായ്‌മയെന്ന് വി.സി. കാവിവത്കരണം എന്ന ആരോപണം നിഷേദിക്കുന്നതായും. ഗോൾവാക്കറേയും സവർക്കറേയും വിമർശനാത്മകമായി പഠിപ്പിക്കുകയാണ് ലക്ഷ്യമാണെന്നും 24എൻകൗണ്ടറിൽ പ്രതികരിച്ചു. മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു അതിന് മാറ്റമില്ല എന്നും വി സി. ഗോൾവാക്കറേയും സവർക്കറും എന്തെന്ന് വിദ്യാർത്ഥികൾ അറിയണമെന്നും വി.സി. ആരെയും മഹത്വവൽക്കരിക്കുക അല്ല ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also : കണ്ണൂർ സർവകലാശാല സിലബസ് വിവാദം; കാവിവത്കരണമായി കാണാൻ കഴിയില്ലെന്ന് വിസി

സ്വാതന്ത്ര്യ സമരത്തിന് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും നേതാക്കളെയും മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ല. അതിനാരും തയ്യാറാകരുത്. ഏത് പ്രതിലോമകരമായ ആശയങ്ങളും പരിശോധിക്കേണ്ടി വരും. എന്നാൽ അതിനെ മഹത്വവത്കരിക്കരുത് എന്ന് മുഖ്യന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ സർവകലാശാലയുടെ വിസി കാര്യങ്ങൾ വിശദീകരിച്ചതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിൽ നിലപാട് വ്യക്തമാണ്. സർവകലാശാല ഫലപ്രദമായ നടപടി ഇപ്പോൾ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാർശയിൽ ഇക്കാര്യത്തിൽ നിലപാടെടുക്കും. ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാടിൽ ആർക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlight: Kannur -VC-responds-on-24Encounter-special

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here