ഇ ബുൾജെറ്റിന്റെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു; രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മരവിപ്പിച്ചത്

ഇ ബുൾജെറ്റിന്റെ വാഹന രജിസ്ട്രേഷൻ ആറു മാസത്തേക്ക് മരവിപ്പിച്ചു. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഇരിട്ടി ജോയിന്റ് ആർടിഓയുടെ നോട്ടീസിന് വിശദികരണം തൃപ്‌തികരമായി നൽകിയില്ല. മരവിപ്പിച്ചത് കെ എൽ ബി 777 നമ്പറിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷനാണ്.
42400 രൂപ പിഴ നൽകാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
Read Also : ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ബാധ; അവസാന ടെസ്റ്റ് റദ്ദാക്കി
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടിഓഫീസിൽ എത്തി പൊതുമുതൽ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്ത കേസിലാണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്. ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
Story Highlight: kerala-mvd-cancels-e-bull-jet-traveler-registration-for-six-months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here