സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ പഠനം ഔദ്യോഗികമായി തുടങ്ങുന്നു; പഠനം കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ

സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ പഠനം ഔദ്യോഗികമായി തുടങ്ങുന്നു. കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാകും പഠനം.
നേരത്ത തന്നെ സംസ്ഥാനത്ത് ഡിജിറ്റൽ പഠനം തുടങ്ങിയിരുന്നു. കൈറ്റിന്റേയും വിക്ടേഴ്സിന്റേയും ചാനലുകൾ വഴിയായിരുന്നു ഡിജിറ്റൽ പഠനം. എന്നാൽ ഓൺലൈൻ പഠനം അപൂർവം സ്കൂളുകളിൽ മാത്രമാണ് നടന്നിരുന്നത്. കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാകും പഠനം.
ഗൂഗിൾ ഇന്ത്യയുടെ സഹായത്തോടെ കൈറ്റ് ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടി മാത്രം വികസിപ്പിച്ച സോഫ്റ്റ്വെയറാണ് ഇത്. ഇതിൽ സൈബർ നുഴഞ്ഞുകയറ്റങ്ങൾ സാധ്യമാകില്ല. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കുന്നതിനും, മറ്റ് ഡേറ്റകൾ അപ്ലോഡ് ചെയ്യുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.
Read Also : സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി
426 സ്‌കൂളുകളിലെ സോഫ്റ്റ്വെയർ പരീക്ഷണം വിജയകരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ പഠനം പത്താം ക്ലാസിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും കണക്ടിവിറ്റിയും ഉറപ്പാക്കിയ സ്‌കൂളുകളിലാണ് ഓൺലൈൻ പഠനം തുടങ്ങുന്നത്. സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠനം തുടരും എന്നാൽ ഓണ്‍ലൈന്‍ പഠനം നിര്‍ബന്ധമാക്കില്ല.
അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുന്നൊരുക്കങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി ശിവൻകുട്ടി വ്യക്തമാക്കി.
വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകൾ ചേർന്നുള്ള സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സ്‌കൂൾ തുറക്കാനുള്ള അന്തിമ തീരുമാനമെടുക്കുക.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഓഫ് ലൈനായി പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രിം കോടതിയല്‍ സത്യവാങ്മൂലം നൽകി. കംപ്യൂട്ടറും ഇന്റര്‍നെറ്റും പല വിദ്യാര്‍ഥികള്‍ക്കും ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
Story Highlight: kerala begins official online class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here